Latest News

അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി ; തലസ്ഥാനം ആശങ്കയില്‍

ന്യൂഡല്‍ഹി : വാഹന വര്‍ക്ക്ഷോപ്പില്‍ നിന്ന് അഞ്ച് ആഡംബര കാറുകള്‍ മോഷണം പോയി. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

സംഭവം നടന്നപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിവല്‍ നിന്ന് അഞ്ച് പേരാണ് വാഹനം കടത്തിയതെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഫോക്സ് വാഗണ്‍ പോളോ, ഹോണ്ട അമേസ്, ഫോര്‍ഡ് ഗൂര്‍ഖ, ഫോര്‍ഡ് എക്കോ സ്പോര്‍ട്, മിസ്തുബഷി പജേറോ എന്നീ വാഹനങ്ങാണ് മോഷണം പോയത്. ആറു വാഹനങ്ങളാണ് നന്നാക്കാനായി വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നത് ഷോപ്പ് ഉടമ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button