NattuvarthaNews

ഡ്രൈവര്‍മാര്‍ക്കായി സൗകര്യങ്ങളൊരുക്കി ജില്ലാഭരണകൂടം

 

കാസര്‍ഗോഡ്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന ചരക്ക് ലോറിയുള്‍പ്പെടെയുള്ള ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക് സമീപത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം വരുന്നത്.

ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സിലിനെ (ഡി.ടി.പി.സി.) കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി. ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമവും മെഡിക്കല്‍ പരിശോധനകളും ലഭിക്കുന്നതോടെ പിന്നീടുള്ള യാത്ര ഇവര്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കുന്നതും അപകടങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button