Latest NewsComputerTechnology

5 ക്യാമറകളുമായി എല്‍ജി വി40 തിങ്ക് വിപണിയിലേക്ക്

5 ക്യാമറകളുമായി എല്‍ജി വി40 തിങ്ക് വിപണിയിലേക്ക്. ജനുവരി 24 മുതല്‍ ആമസോണ്‍ വഴി ഫോണ്‍ സ്വന്തമാക്കാം. സ്റ്റാന്‍ഡേര്‍ഡ്, വൈഡ്,ടെലി ലെന്‍സുകളുള്ള മൂന്നു പിന്‍ക്യാമറ സിസ്റ്റവുമായി വിപണിയിലെത്തുന്ന ആദ്യ സ്മാര്‍ട്ട് ഫോണ്‍ എന്ന സവിശേഷത വി40 തിങ്കിന് സ്വന്തം. 

പിന്നില്‍ മൂന്നും മുന്നില്‍ രണ്ട് ക്യാമറകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌നാപ് ഡ്രാഗണ്‍ 845 ആണ് പ്രോസസര്‍, 3300 എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രത്യേകതകൾ. ഗ്രേ, ബ്ലൂ നിറങ്ങളിൽ ഹാന്‍ഡ്‌സെറ്റ് വിപണിയിൽ എത്തും. 60,000 രൂപ വിലയുള്ള ഫോണിന് ഇന്ത്യയില്‍ 49,990 രൂപയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സി കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 10ശതമാനം ഇളവ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button