KeralaLatest News

“ദെെവം കോപം തലയില്‍ വാങ്ങിവെക്കാതെ പരിഹാരം കാണണം” , സെക്രട്ടറിയേറ്റ് പടിക്കലെ ബിജെപി സമരപന്തലില്‍ എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍

തിരുവനന്തപുരം  : ദെെവകോപം തലയില്‍ ഏറ്റാതെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉടന്‍ പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിക്കണമെന്ന് സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന്‍ . സെക്രട്ടറിയേറ്റ് പടിക്കലെ ബിജെപി നിരാഹാര സമരവേദി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മിലാന്‍. ബിജെപി വിശ്വാസികള്‍ക്കൊപ്പമായത് കൊണ്ടാണ് പിന്തുണയുമായി താന്‍ സമരപന്തല്‍ സന്ദര്‍ശിച്ചതെന്നും മിലാന്‍ പറഞ്ഞു.

ശബരിമല വിഷയം രാഷ്ട്രീയ പ്രശ്‌നമല്ല. ഇതില്‍ ലൈംഗിക അസമത്വത്തിന്റെ പ്രശ്‌നമില്ല. വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യമാണിത്. അതില്‍ തീരുമാനമെടുക്കേണ്ടതും വിശ്വാസികളാണ്. കോടതിയില്‍ വ്യാജ പട്ടിക കൊടുത്ത് സര്‍ക്കാര്‍ നാണം കെട്ടു. ലോകത്ത് എത്രയോ പ്രശ്‌നങ്ങളുണ്ട്. ആളുകള്‍ക്ക് സമാധാനം കിട്ടുന്നത് പ്രാര്‍ത്ഥനാ സ്ഥലങ്ങളിലാണ്. കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസമില്ലാത്ത ആള്‍ക്കാരാണ്. അവര്‍ക്ക് ഭക്തരുടെ വികാരം മനസിലാക്കാന്‍ സാധിക്കില്ല. ഇനിയും ദൈവങ്ങളുടെ കോപം തലയില്‍ വാങ്ങിവയ്ക്കാതെ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും മിലാന്‍ പറഞ്ഞു.

ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും പുാര്‍ട്ടിയുമായി ഒത്ത് പ്രവര്‍ത്തിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മിലാന്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button