IndiaNews

മായാവതിക്കെതിരായ അധിക്ഷേപം; സാധനസിങിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

 

ഡല്‍ഹി: ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ ബി.ജെ.പി എം.എല്‍.എ സാധന സിങിന്റെ അധിക്ഷേപ പ്രസംഗത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അധികാരത്തിനായി മായാവതി അഭിമാനം പണയംവെച്ചുവെന്നായിരുന്നു എം.എല്‍.എ സാധനാ സിങിന്റെ പ്രസ്താവന. എം.എല്‍.എക്ക് ദേശീയ വനിത കമ്മീഷന്‍ നോട്ടീസ് അയച്ചു. ബി.ജെ.പിയുടെ ജന്മിത്വമനോഭാവമാണ് വ്യക്തമാകുന്നതെന്ന് ബി.എസ്.പി പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മുഗള്‍സറായി എം.എല്‍.എ സാധന സിങിന്റെ അധിക്ഷേപം. ആത്മാഭിമാനമില്ലാത്ത സ്ത്രീയാണ് മായാവതിയെന്നും അധികാരത്തിനായി മായാവതി അഭിമാനം പണയം വെച്ചിരിക്കുകയാണെന്നും സാധനസിങ് പറഞ്ഞു. മായാവതി സ്ത്രീയുമല്ല പുരുഷനുമല്ല. ഇത്തരക്കാര്‍ ആകെ സ്ത്രീകള്‍ക്കേ മാനക്കേടാണെന്നും സാധന സിംങ് പറഞ്ഞു. ലക്നൗവിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മായാവതിക്ക് നേരെ അതിക്രമം നടത്തിയിട്ടും ഇപ്പോള്‍ സഖ്യം ഉണ്ടാക്കിയതിനെ കുറിച്ച് പറയുമ്പോഴായിരുന്നു എം.എല്‍.എയുടെ അസഭ്യവര്‍ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button