Latest NewsKerala

കുര്‍ബാന നടത്താന്‍ പള്ളി കിട്ടിയില്ല : നടുറോഡില്‍ കുര്‍ബാന നടത്തി വിശ്വാസികള്‍

തൃശ്ശൂര്‍ : പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്ന തൃശ്ശൂര്‍ മാന്ദാമംഗലത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. കുര്‍ബാന നടത്താന്‍ പള്ളിയില്ലാത്തതിനെ തുടര്‍ന്ന് യാക്കോബയ വിശ്വാസികള്‍ നടുറോഡില്‍ കുര്‍ബാന നടത്തി.

ഞായറാഴ്ച്ച പള്ളിയില്‍ കുര്‍ബാന നടത്തുവാന്‍ അനുമതി നല്‍കണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അനുപമ നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി റോഡില്‍ കുര്‍ബാനയര്‍പ്പിച്ചത്.

നേരത്തെ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി കളക്ടര്‍ യോഗം വിളിക്കുകയും പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുവാന്‍ യാക്കോബയ വിഭാഗം തയ്യാറാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button