Latest NewsInternational

ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ സംഘം സന്യാസിമാരെ വെടിവെച്ചു കൊന്നു

ക്വാലാലംപൂര്‍ : ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ സംഘം സന്യാസിമാരെ വെടിവെച്ചു കൊന്നു. . തായ്ലന്‍ഡിലെ ക്ഷേത്രത്തിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ബുദ്ധ സന്യാസിമാരാണ് കൊല്ലപ്പെട്ടത്.. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മലേഷ്യന്‍ അതിര്‍ത്തിയിലെ നരത്വിവത് മേഖലയിലെ രത്തനൗപാപ് ക്ഷേത്രത്തിലാണ് വെടിവെപ്പുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടമാളുകള്‍ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button