KeralaLatest News

കൊച്ചിയിലേക്ക് ഇനി അതിവേഗ കെ.എസ്.ആര്‍.ടി.സി ഇലക്‌ട്രിക് ബസ്

തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും കൊച്ചിയിലേക്ക് അതിവേഗ ബസ് സര്‍വീസ് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതി. ഇതിനായി ഇലക്‌ട്രിക് ബസുകളാണ് ഉപയോഗിക്കുന്നതെന്നതാണ് പ്രത്യേകത. പൊതുഗതാഗത രംഗത്തെ പുത്തന്‍ മാറ്റത്തിന് കളമൊരുക്കുന്നതിനൊപ്പം ജനപ്രിയമായ സര്‍വീസും ലക്ഷ്യമിടുകയാണ് കെ.എസ്.ആര്‍.ടി.സി. ട്രെയിന്‍ യാത്രക്കാരെ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം എറണാകുളം സര്‍വീസ് ആരംഭിക്കുന്നത്. അഞ്ച് സ്റ്റോപ്പുകളില്‍ മാത്രമാണ് തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെയുള്ള യാത്രയ്ക്കിടയില്‍ ഈ സര്‍വീസിന് സ്റ്റോപ് അനുവദിച്ചിട്ടുള്ളു.

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി അഞ്ച് ഇലക്‌ട്രിക് എ സി ബസുകള്‍ ഓടിച്ചിരുന്നു. ഈ സര്‍വീസുകള്‍ വന്‍ വിജയമായിരുന്നു. ലോഫ്‌ളോര്‍ ഡീസല്‍ എ. സി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപയോളം ഇന്ധനത്തിനായി ചെലവാകുമ്ബോള്‍ ഇലക്‌ട്രിക് ബസുകള്‍ക്ക് ആറു രൂപ മാത്രമാണ് വേണ്ടിവരുന്നത്. അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് ഈ ബസിന്റെ പ്രത്യേകത. സാമ്ബത്തിക ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്നതിനാല്‍ സ്വന്തമായി വാങ്ങാതെ ദീര്‍ഘനാളത്തേയ്ക്ക് വാടകയ്‌ക്കെടുത്ത ബസാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button