Latest NewsIndia

പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മനു അഭിഷേക് സിംഗ്‌വി

ന്യൂ ഡൽഹി : പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. മറ്റുള്ളവരെ പരിഹസിച്ചും വിമര്‍ശിച്ചും ഭരണ പരാജയം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു. അവിശുദ്ധ ബന്ധമാണ് കാശ്മീരിലടക്കം ബി ജെ പി ഉണ്ടാക്കിയത്. മെഹുൽ ചോക്സിയെ തിരികെ എത്തിക്കാനുള്ള ശ്രമം എന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല. തട്ടിപ്പ് നടത്തി നാടുവിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ മോദി തെറ്റിധരിപ്പിക്കുന്നു. ഇന്ത്യയുടെ കടം 54 ലക്ഷം കോടിയില്‍നിന്ന് 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേന്ദ്ര വിവരാവകാശ കമ്മീഷൻ നിയമനം അനധിക്യതമാണെന്നും മോദി ഭരണം എല്ലാ സ്ഥാപനങ്ങളെയും തകർക്കുകയാണെന്നും സിംഗ്‌വി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button