Latest NewsKerala

തൃശൂരില്‍ മാലിന്യമലയ്ക്ക് തീപിടിച്ചു : പുകയില്‍ വലഞ്ഞ് നാട്ടുകാര്‍

തൃശ്ശൂര്‍:  ലാലൂരിലെ മാലിന്യമലയില്‍ തീപടര്‍ന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തിയതോടെ പ്രദേശത്ത് കടുത്ത പുകപരന്നു. ഇത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ചിലര്‍ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്കു പോയി. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. തീ അണച്ചെങ്കിലും പുക ഉയരുന്നത് പിന്നെയും തുടര്‍ന്നു.
മാലിന്യമലയുടെ ഉള്‍വശത്തെ പ്ലാസ്റ്റിക്കുകള്‍ക്ക് തീപിടിച്ചതിനാലാണിത്. മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗം ഇളക്കി അവിടേയ്ക്കുകൂടി വെള്ളം പമ്പുചെയ്തശേഷമാണ് പുകയ്ക്കു ശമനമുണ്ടായത്. വീണ്ടും മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഇവിടേയ്ക്കുള്ള മാലിന്യനീക്കം നിലച്ചിട്ടും മാലിന്യമല മാറ്റല്‍ നടന്നിരുന്നില്ല. ഇതിലാണ് ഇപ്പോള്‍ തീപടര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button