Latest NewsKerala

അപകടം നടക്കുമ്പോള്‍ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു : ബാലുചേട്ടന്‍ ഡ്രൈവിംഗ് ചെയ്തത് ചേച്ചി അറിഞ്ഞിട്ടില്ല

വെളിപ്പെടുത്തലുകളുമായി വീണ്ടും അര്‍ജുന്‍

കൊച്ചി : അപകടം നടക്കുമ്പോള്‍ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു. ഡ്രൈവിംഗ് മാറിയത് ചേച്ചി അറിഞ്ഞില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുകയാണ്.വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തിനിടയാക്കി കാര്‍ അപകടത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങളേയും കുറിച്ച് ഡ്രൈവര്‍ അര്‍ജുന്‍ വീണ്ടും രംഗത്ത് വന്നു. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്.

‘കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന്‍ കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു’.അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എടിഎം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്.

ബാലഭാസ്‌കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു എന്നാരോപിച്ച് അച്ഛന്‍ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button