Latest NewsKerala

ഓടുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ

വണ്ണപ്പുറം: ഓടുന്നതിനിടയില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്ആര്‍ടിസി ബസിനെ വന്‍ ദുരന്തത്തില്‍ നിന്നും ഒഴിവാക്കിയത് ഡ്രൈവറും കണ്ടക്ടറും. ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും കണ്ടക്ടറും ടയറിന് കുറുകെ കല്ലും മറ്റുമിട്ട് ബസ് നിര്‍ത്തുകയായിരുന്നു. ബ്രേക്ക് പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടേയും കണ്ടക്റ്ററുടേയും സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ആലപ്പുഴ- മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.35 നായിരുന്നു സംഭവം. കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിക്ക് പോയ കട്ടപ്പന ഡിപ്പോലെ ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ടത്തിനിടെ നഷ്ടപ്പെട്ടത്. 75 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെടുന്നത്. ഉടന്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടര്‍ന്ന് ബസിന്റെ രണ്ട് ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങി. തുടര്‍ന്നാണ് ബസിന്റെ മുന്നില്‍ കല്ലും മറ്റും ഇട്ട് തടസ്സം സൃഷ്ടിച്ചത്. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button