KeralaLatest News

കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം:  ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് നിഷ ജോസ് കെ മാണി മത്സരിക്കില്ലെന്ന് ജോസ് കെ മാണി എംപി. സ്ഥാനാർഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അനുയോജ്യനായ സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരളാ കോൺഗ്രസ് നടത്തുന്ന കേരളയാത്രയുടെ ശോഭ കെടുത്താനാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങൾ. കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

. കോട്ടയത്തിന് പുറമേ ഇടുക്കി കൂടി നൽകണമെന്നായിരുന്നു കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നടക്കില്ലെന്നാണ് കെ എം മാണിയ്ക്ക് മുന്നണിയിൽ നിന്ന് കിട്ടിയ മറുപടി. സീറ്റ് വിഭജനം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആരൊക്കെ എവിടെയൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ അന്തിമരൂപമാകുന്നേ ഉള്ളൂവെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കിയിരുന്നു.

ഇടുക്കി സീറ്റുകൾ പരസ്പരം വച്ചു മാറില്ലെന്ന് കോൺഗ്രസും കേരള കോൺഗ്രസും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിലപാടായിരിക്കും നിർണ്ണായകമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button