Latest NewsKerala

എംപാനൽ കണ്ടക്ടർമാരുടെ ശയനപ്രദക്ഷിണ സമരം

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ ജീവനക്കാരുടെ ശയനപ്രദക്ഷിണ സമരം. പിരിച്ചുവിടപ്പെട്ടവരിൽപെട്ട ആയിരത്തിലധികം പേരാണു നീല യൂണിഫോമണിഞ്ഞ് ആദ്യദിനത്തിൽ എത്തിയത്. സമരപ്പന്തലിൽ നിന്ന തുടങ്ങിയ ശയനനിര സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് വരെ നീണ്ടു. രണ്ടുവരികളിലായി കൈകൾ കോർത്ത് പിടിച്ചു വിട്ട വനിതകളടക്കമുള്ളവർ ശയനപ്രദക്ഷിണ സമരത്തിൽ പങ്കാളികളായി.

പകരം ജോലിയോ നഷ്ടപരിഹാരമോ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം നടത്തുന്നത്. 25നു നിയമസഭ തുടങ്ങുമ്പോൾ സമരം സഭയക്കു മുന്നിലേക്കു മാറ്റാണു തീരുമാനം. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നറിയാതെ ആശങ്കയിലാണ് എല്ലാവരും.ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും മറ്റു തസ്തികകളിൽ അപേക്ഷിക്കാനാകാത്ത വിധം പ്രായപരിധി കഴിഞ്ഞു.

എംപാനലുകാർ ഓട് പൊളിച്ചു വന്നവരല്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമാനുസൃതം നിയമനം ലഭിച്ചവരാണ്. സർക്കാരിന്റെ നയം തീരുമാനിക്കുന്നതു തച്ചങ്കരിയാണോയെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ച ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button