Latest NewsIndia

നേതാജിയുടെ ഓര്‍മ്മകളുമായി ചെങ്കോട്ടയില്‍ ഇനി ബോസ് മ്യൂസിയം : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ബോസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. നേതാജിയുടെ 122 ാം ജന്മവാര്‍ഷിക ദിനമായ ഇന്നാണ് പ്രധാനമന്ത്രി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ബോസ് മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത് ഭാരത ചരിത്രത്തിന്റെ ഭാഗമായ ചെങ്കോട്ടയിലാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചും അദ്ദേഹം സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ)യെ കുറിച്ചുമുള്ള ചരിത്ര വിവരങ്ങൾ ജനങ്ങളെ പരിചയപ്പെടുത്തുക എന്ന പ്രധാന താല്പര്യത്തിലാണ് ഈ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.

സുഭാഷ്ചന്ദ്ര ബോസ് ഉപയോഗിച്ചിരുന്ന തടി കസേര, വാള്‍, മെഡലുകള്‍, ബാഡ്ജുകള്‍, യൂണിഫോമുകള്‍, ഐഎന്‍എയുമായി ബന്ധപ്പെട്ട മറ്റ് പുരാവസ്തുക്കള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button