KeralaLatest News

വന്‍ തീപിടുത്തം; മുല്ലക്കരയില്‍ 50 ഏക്കറിലെ പുല്ല് കത്തിനശിച്ചു

മുളയം: മുല്ലക്കരയില്‍ വന്‍ തീപിടുത്തം. അന്‍പതേക്കറോളം പ്രദേശത്തെ പുല്ല് കത്തിനശിച്ചു. ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ കുന്നിലെ പുല്ലിന് തീപിടിക്കുകയായിരുന്നു. താമസിക്കാതെ സമീപത്തെ മുഴുവന്‍ കുന്നുകളിലേക്കും തീപടര്‍ന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പുല്ലും അടിക്കാടും തോട്ടപ്പയറും പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയുടെ 2 യൂണിറ്റുകളെത്തി വളരെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമായത്. തീ പൂര്‍ണമായി അണയാത്തതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന രാത്രിയിലും ജാഗ്രത പുലര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button