Latest NewsIndia

പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേയ്ക്ക് . ജനുവരി 27 ഉച്ചക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 3.30ന് തൃശൂരിലേക്ക് പോകുന്ന അദ്ദേഹം യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ശേഷം 5.45ന് തിരിച്ച് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ന്യൂ ഡൽഹിയിലേക്ക് മടങ്ങും. അതേസമയം ഈ മാസം 29നാണു രാഹുൽ ഗാന്ധി കേരളത്തിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button