Latest NewsIndia

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്

ന്യൂ ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരത്തിലേയ്ക്ക്. ഈ മാസം 29- ന് അദ്ദേഹം കേരളത്തിലെത്തുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിനൊപ്പം പ്രിയങ്കയേയും കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായി മുല്ലപ്പള്ളി നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button