CricketLatest News

ധോണിയെ നാലാമനായി ബാറ്റിംഗിനയക്കണമെന്ന് സുരേഷ് റെയ്‌ന

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എംഎസ് ധോണിയെ ഏകദിനത്തില്‍ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. അവസാന കുറച്ച്‌ മത്സരങ്ങളില്‍ ധോണി മികച്ച പ്രകടനമാണ് നടത്തുന്നത്. വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യാനും ധോണിക്കാവും. അതേസമയം നാലാം നമ്പറും അദ്ദേഹത്തിന് ചേരും. ഈ പൊസിഷനില്‍ ഇറങ്ങിയാല്‍ അഞ്ച്, ആറ്, ഏഴ് നമ്പര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്കൊപ്പം മത്സരം ഫിനിഷ് ചെയ്യാന്‍ ധോണിക്കാകുമെന്നും റെയ്‌ന വ്യക്തമാക്കി. ധോണിയെ ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ ഇറക്കാനാണ് ആലോചനയെന്ന് നായകന്‍ വിരാട് കോഹ്ലി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് റെയ്‌നയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button