Latest NewsTechnology

ആപ്പുകള്‍ക്കു ആപ്പാകുന്ന തീരുമാനവുമായി ഗൂഗിള്‍

ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ പല കാര്യങ്ങള്‍ക്കും വിവിധ ആപ്പുകള്‍ ഉപഭോക്താക്കളുടെ അനുമതി തേടാറുണ്ട്. സെന്‍സിറ്റീവായ വിഷയങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഇതിന് കൂച്ചുവിലങ്ങിടാനൊരുങ്ങുകയാണ് ഗൂഗിള്‍.

പ്ലെയ്‌സ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ എസ് എം എസ് വഴിയോ ഫോണ്‍ കാള്‍ വഴിയോ ആണ് ഉപഭോക്താക്കളുടെ അനുമതി തേടാറുള്ളത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉപഭോക്താക്കളുടെ സ്വകര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് വഴി പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ട് എന്നാണ് സോഫ്റ്റ്വെയര്‍ ഭീമന്‍ ചൂണ്ടികാണിക്കുന്നത് .

മാര്‍ച്ച് 9 വരെ ആപ് നിര്‍മാതാക്കള്‍ക്കു സമയം നല്‍കിയിട്ടുണ്ട്. അനുമതി തേടിയുള്ള ചോദ്യങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിന് അവിഭാജ്യഘടകമാണ് എന്ന് സത്യവാങ്മൂലം നല്‍കണം അല്ലാത്തപക്ഷം ഗൂഗിളിന്റെ നിര്‍ദേശാനുസരണം മാറ്റത്തിനു വിധേയമാവണം. ഈ നയങ്ങളോട് സഹകരിക്കാതെ ആപ്പുകള്‍ ഗൂഗിള്‍ പ്ലെയ്‌സ്റ്റോറില്‍ നിന്നും നീക്കം ചെയ്യുമെന്നും കമ്പിനി അറിയിച്ചിട്ടുണ്ട്.ഇത്തരത്തില്‍ സത്യവാങ്മൂലം പതിനായിരത്തോളം നിര്‍മാതാക്കള്‍ നല്‍കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button