KeralaLatest News

റിപ്പബ്ലിക് പരേഡില്‍ മലയാളികൾക്ക് അഭിമാനമായി മേഘനാഥ്

ഹരിപ്പാട്: വരാനിരിക്കുന്ന റിപ്പബ്ലിക് പരേഡില്‍ മലയാളികൾക്ക് അഭിമാനമായി മേഘനാഥ്. ഹരിപ്പാട് നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മേഘനാഥ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന എട്ട് കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റിലെ ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര ബറ്റാലിയനെ പ്രതിനിധീകരിക്കുന്ന കൊല്ലം ഗ്രൂപ്പിലെ ഏക ജൂനിയര്‍ ഡിവിഷന്‍ കേഡറ്റും കേരളത്തിനെ പ്രതിനിധാനം ചെയ്തു പോകുന്ന ഒന്‍പത് ജൂനിയര്‍ എന്‍ സി സി കേഡറ്റുമാരില്‍ ഒരാളുമാണ് മേഘനാഥ്.

റിപ്പബ്ലിക് ദിന പരേഡിനിടയിലും രാഷ്ട്രപതി ഭവനിലും കലാസാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത 35 അംഗ സംഘത്തിലും ഉള്‍പ്പെടുത്തുന്നതിന് കേരളത്തില്‍ നിന്ന് മേഘനാഥിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

പഠനത്തോടൊപ്പം മൃദംഗം, തബല, പ്രസംഗം, വൃന്ദവാദ്യം, വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചിട്ടുണ്ട് മേഘനാഥ്. ഷോട്ടോകാന്‍ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍. ഹരിപ്പാട് തുലാം പറമ്പ് നടുവത്ത് കൃഷ്ണ കൃപയില്‍ എസ്ആര്‍. രാധാകൃഷ്ണന്റെയും നടുവട്ടം വി.എച്ച് എസ് എസിലെ അധ്യാപിക മഞ്ജു വി കുമാറിന്റെയും മകനാണ് മേഘനാഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button