CinemaMollywoodNewsEntertainment

കമലിന്റെ പ്രണയ മീനുകളുടെ കടല്‍ ചിത്രീകരണം ആരംഭിച്ചു

 

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന കമല്‍ സംവിധാനം ചെയുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി ഐ.എം.എ ഹാളില്‍ വെച്ച് നടന്നു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ദിലീഷ് പോത്തന്‍, വിനായകന്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖ നായകന്‍ ഗബ്രി ജോസ്. പുതുമുഖ നായിക ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നു. സംവിധായകരായ ശ്രീ ജോഷി, സിദ്ധിഖ്, സിബിമലയില്‍, നിര്‍മാതാക്കളായ സിയാദ് കോക്കര്‍, രഞ്ജിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേഷ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button