NattuvarthaLatest NewsKerala

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മക്കട, കമ്മിളിതാഴം പുതിയോട്ടില്‍ വീട്ടില്‍ ദിനേശ്കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം. തൊണ്ടയാട് – പൂളാടിക്കുന്ന് ബൈപ്പാസ് റോഡില്‍ അമ്പലപ്പടി ജംഗ്ഷനില്‍ വച്ച് ചെറുകുളം റോഡില്‍ നിന്ന് അമ്പലപ്പടിയിലേക്ക് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ദിനേശ്കുമാറിനെ ഉടന്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button