Latest NewsNewsIndia

അവതാരകയുടെ വേഷത്തെ കുറിച്ച് വിമര്‍ശനം; ബിജെപി നേതാവ് വിവാദത്തില്‍

ന്യൂഡല്‍ഹി : അവതാരകയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച നടിയും ബിജെപി നേതാവുമായ മൗഷ്മി ചാറ്റര്‍ജി വിവാദത്തില്‍. ഗുജറാത്തിലെ സൂററ്റില്‍ നടന്ന ചടങ്ങിനിടെയാണ് അവതാരകയുടെ വസ്ത്രത്തിനെ കുറിച്ച് മൗഷ്മി വേദിയില്‍ പരാമര്‍ശിച്ചത്.

പരിപാടിക്കിടെ സംസാരിക്കാന്‍ മൗഷ്മിയെ അവതാരിക വേദിയിലേക്ക് ക്ഷണിച്ചു. പാന്റ്സ് ധരിച്ച അവതാരികയെ നോക്കി ‘നിങ്ങളുടെ വസ്ത്രധാരണം ശരിയല്ലെന്നും ഇങ്ങനെയൊരു ചടങ്ങില്‍ സാരിയോ ചുരിദാറോ ആയിരുന്നു ധരിക്കേണ്ടിയിരുന്നതെന്നും വേദിയിലെത്തിയ മൗഷ്മി മൈക്കിലൂടെ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ മൗഷ്മി വിശദീകരണവുമായി രംഗത്തെത്തി. ”അതൊരു ഉപദേശം മാത്രമായിരുന്നെന്നും ബിജെപി നേതാവായല്ല, മറിച്ച് ഒരു അമ്മയുടെ സ്ഥാനത്തുനിന്നാണ് അവരോടത് പറഞ്ഞതെന്നും ഒരു സ്ത്രീ എന്ന നിലയില്‍ പുതിയ തലമുറയിലെ കുട്ടികള്‍ എവിടെ, എപ്പോള്‍ എങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഉപദേശിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നുമായിരുന്നു അവരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button