Latest NewsKeralaMollywood

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടോ? : വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു

ഹൈദരാബാദ് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

അടിസ്ഥാനരഹിതമായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും, വാര്‍ത്തകള്‍ താന്‍ ഇതുവരെ കണ്ടില്ലെന്നും വാര്‍ത്ത പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ വഴി അറിയുക മാത്രമാണ് ചെയ്തതെന്നും മഞ്ജു പറഞ്ഞു. പ്രമുഖ വാര്‍ത്താ ചാനലാണ് വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും, മഞ്ജു വാര്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button