KeralaLatest News

അപകടങ്ങള്‍ ഏറെയും രാത്രി; അശ്രദ്ധയും അമിതവേഗവും കാരണം

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അപകടങ്ങള്‍ ഏറെയും സംഭവിയ്ക്കുന്നത് രാത്രിയിലാണെന്ന് റിപ്പോര്‍ട്ട്. അപടങ്ങള്‍ക്കു കാരണം അശ്രദ്ധയും അമിതവേഗവും ആണ്.

ഒറ്റപ്പാലത്ത് നടന്ന അപകടങ്ങളില്‍ ഗുരുതര അപകടങ്ങള്‍ നടന്നതില്‍ ഏറെയും രാത്രി ഏഴുമണിക്കും പുലര്‍ച്ചെ രണ്ടുമണിക്കും ഇടയിലാണ്. 101 അപകടങ്ങളാണ് ഒറ്റപ്പാലം താലൂക്കില്‍ രാത്രി നടന്നത്. അതില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 70 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 50 പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുമുണ്ടായി.
വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ക്കൊപ്പം കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട കേസുകളും രാത്രിയിലാണ് കൂടുതല്‍ നടന്നത്. 19 കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റതും അഞ്ചുപേര്‍ മരിച്ചതും രാത്രിതന്നെ. നടന്ന 90 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിതവേഗവും അശ്രദ്ധയുംമാണെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവിങ്ങിനിടെയുള്ള ഉറക്കവും എതിരേവന്ന വാഹനം ഹെഡ്ലൈറ്റ് ഡിം ആക്കാത്തതും അപകടത്തിന് കാരണമായി.

ഈ റോഡില്‍ രണ്ടിടങ്ങളിലാണ് നിരീക്ഷണക്യാമറകളുള്ളത്. അവിടെയെത്തുമ്പോള്‍മാത്രം വേഗം കുറയ്ക്കുന്നതാണ് ഡ്രൈവര്‍മാരുടെ ശീലം. വാണിയംകുളം മുതല്‍ കുളപ്പുള്ളിവരെയുള്ള സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കാനുള്ള ശ്രമം നടന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല.

സ്ഥിരം അപകടം നടക്കുന്ന 12 അപകട ബ്ലാക്ക് സ്‌പോട്ടുകളാണ് പാലക്കാട്-കുളപ്പുള്ളി പാതയിലുള്ളത്. കുളപ്പുള്ളി, കൂനത്തറ, മനിശ്ശീരി, കണ്ണിയംപുറം, ഒറ്റപ്പാലം, 19-ാംമൈല്‍, 110 കെ.വി. സബ് സ്റ്റേഷന്‍ പരിസരം, കയറംപാറ, പാലപ്പുറം, ചിനക്കത്തൂര്‍കാവ് പരിസരം, ലക്കിടി കൂട്ടുപാത തുടങ്ങിയ സ്ഥലങ്ങളാണ് പോലീസ് ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button