UAENewsGulf

പ്രവാസികള്‍ക്ക് കുറഞ്ഞ വൈദ്യുതി നിരക്കുമായി ഷാര്‍ജ

 

ഷാര്‍ജയില്‍ പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക് കുറച്ചിരുന്നു. തീരുമാനം ഷാര്‍ജയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറും.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഷാര്‍ജയിലെ പ്രവാസി താമസയിടങ്ങളുടെ വൈദ്യുതി നിരക്ക് കുറച്ചത്. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്‌ലാറ്റുകള്‍, വില്ലകള്‍, യു.എ.ഇ സ്വദേശികളല്ലാത്ത മറ്റുള്ളവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഇളവ് ബാധകമാണ്.

നേരത്തേ കിലോവാട്ടിന് 45 ഫില്‍സ് നല്‍കിയിരുന്നവര്‍ ഇനി 28 ഫില്‍സ് നല്‍കിയാല്‍ മതി. 2000 കിലോവാട്ട് വരെയുള്ള സ്ലാബിനാണ് ഈ നിരക്ക്. ഇതിന് മുകളില്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സാണ് നിരക്ക്. 6000 കിലോവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ 43 ഫില്‍സ് കിലോവാട്ടിന് നല്‍കണം. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ നിരക്ക് കുറക്കാനുള്ള ഫെവ തീരുമാനത്തിന് പിന്നാലെയാണ് ഷാര്‍ജയിലെ സേവയും നിരക്ക് കുറച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button