Latest NewsIndia

സൗന്ദര്യമുള്ളതുകൊണ്ട് ‘വോട്ട്’ ലഭിക്കില്ല, രാഷ്ട്രീയ നേട്ടം കൂടി വേണം : പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി നേതാവ്

ബിഹാര്‍ : പ്രിയങ്കാ വദ്രാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കടുത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് രാജ്യമൊട്ടാകെ സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആശംസകള്‍ നേര്‍ന്നപ്പോള്‍ നിരവധി ബിജെപി നേതാക്കള്‍ പരിഹസിച്ചും രംഗത്തെത്തി.

ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിനോദ് നാരായണ്‍ ഝായാണ് ഒടുവില്‍ പ്രിയങ്കയ്‌ക്കെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം വോട്ട് ലഭിക്കില്ല എന്നായിരുന്നു വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവന. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതെന്നും, സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല എന്നും വിനോദ് നാരായണ്‍ പറഞ്ഞു.

കൂടാതെ, സൗന്ദര്യം വോട്ടാകില്ലെന്നും ഭൂമി കുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്നും തന്റെ പ്രസ്താവനയില്‍ മാപ്പു പറയില്ലെന്നും ഝാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button