KeralaLatest News

താനും കനക ദുര്‍ഗ്ഗയും വധഭീഷണിയുടെ നടുവിലെന്ന് ബിന്ദു

കോഴിക്കോട്:  ശബരിമല ദര്‍ശനത്തിന് ശേഷം പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയിലെന്നും താനും കനക ദുര്‍ഗ്ഗയും വധഭീഷണിയുടെ നടുവിലെന്നും ബിന്ദു പറഞ്ഞതായ റിപ്പോര്‍ട്ടുകള്‍. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍ കനകദുര്‍ഗയുടേതെന്നാണ് ബിന്ദു പറയുന്നത്.

ഭര്‍ത്താവും ബന്ധുക്കളും കൈയൊഴി‌ഞ്ഞതിനാലാണ് കനകദുര്‍ഗ്ഗ സ്റ്റേഹോമില്‍ അഭയം തേടിയത്. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ബിന്ദു പറയുന്നു. സന്ദര്‍ശകരെ അനുവദിക്കുന്നില്ല, ഫോണ്‍ ചെയ്യാനും നിയന്ത്രണങ്ങളുണ്ട്.

സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പോലീസടക്കം മൂന്ന് പോലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഈ പൊലീസുകാര്‍ ബിന്ദുവിന് അകമ്ബടി സേവിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button