News

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് പ്രവാസികള്‍

അബുദാബി: ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളുമായി ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ എംബസിയില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് സംഘടനാ ഭാരവാഹികളും വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖരടക്കമുള്ള പ്രവാസികളുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷവും നടന്നു.

അബുദാബിയിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനം ്. പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശം ഇന്ത്യന്‍ സ്ഥാനപതി അവതരിപ്പിച്ചു. തുടര്‍ന്ന് ഗാന്ധി സാഹിത്യവേദി അബുദാബിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍നിന്ന് കൊണ്ടുവന്ന ചര്‍ക്കയും നൂലും ചടങ്ങില്‍ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചു.

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാകയുയര്‍ത്തി.

അബുദാബിയിലെ സാംസ്‌കാരിക സംഘടനകളായ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ കാര്യാലയങ്ങളിലും പതാകയുയര്‍ത്തല്‍ ചടങ്ങ് നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ റിപ്പബ്ലിക് ദിന പരേഡും സാംസ്‌കാരിക പരിപാടികളും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button