News

പ്രണബ് മുഖര്‍ജിക്ക് ഭാരത രത്നം : വിമര്‍ശനവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: പ്രണബ് മുഖര്‍ജിക്ക് ഭാരത രത്നം നല്‍കിയതില്‍ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തു പോയതു കൊണ്ടാണ് പുരസ്‌കാരം നല്‍കിയതെന്നാണ് മുരളീധരന്‍ പറയുന്നത്.

നമ്പി നാരായണനെതിരെ സെന്‍കുമാര്‍ പരാമര്‍ശം നടത്തിയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാസ്ത്രജ്ഞനെ ഒരു കൊലപാതകിയുമായി സെന്‍കുമാര്‍ താരതമ്യം ചെയ്തത് തെറ്റായിപ്പോയെന്നും സെന്‍കുമാറിനെ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും നമ്പി നാരായണന് പത്മഭൂഷണ്‍ കൊടുത്തതിനെ പറ്റി ഒന്നും പറയുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button