Latest NewsKerala

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: കര്‍ശന സുരക്ഷ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി 27 ന് കൊച്ചിയിലെത്തും. കര്‍ശന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കുന്നത്. ബിപിസിഎലിന്റെ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന അതിഥികള്‍ വേദിയിലേക്ക് കാറിന്റെ റിമോട്ട് കണ്‍ട്രോള്‍ താക്കോലുകള്‍ കൊണ്ടുവരരുത്. അവ പ്രവേശന കവാടത്തിലെ ക്‌ളോക്ക് റൂമില്‍ എല്പിക്കേണ്ടതാണ്.

ഉച്ചയ്ക്ക് 1.55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തുന്ന പ്രധാനമന്ത്രി ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് 2.35ന് റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപല്‍ക്‌സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും. പുതിയ പെട്രോ കെമിക്കല്‍ കോപല്‍ക്‌സിന്റെയും, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.

തുടര്‍ന്ന് പ്രധാനമന്ത്രി സംസാരിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്ക് പ്രത്യേക പാസ് മൂലമാണ് പ്രവേശനം. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തിരികെ 5.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button