Latest NewsKerala

അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നു; മീടൂ വെളിപ്പെടുത്തലുമായി ഷക്കീല

മീ ടൂ ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് വ്യക്തമാക്കി നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെ പറ്റി പറയുന്നതിനിടെയാണ് മീടൂ ക്യാമ്പയിനിനെ കുറിച്ച് താരം വ്യക്തമാക്കിയത്. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചു കാണിക്കുകയാണ് ഞാന്‍ ചെയ്തതെന്ന് ഷക്കീല വ്യക്തമാക്കുന്നു.

‘മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. എന്നാൽ അവർക്കൊന്നും എന്നെ ഓർമ്മയില്ല. മലയാളം അറിയാതിരുന്നിട്ടും നിരവധി അവസരങ്ങൾ ലഭിച്ചു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ ഒന്നും കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാലു വര്‍ഷം ജോലി ഇല്ലാതെ ഇരിക്കേണ്ടി വന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button