KeralaLatest News

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പ്രളയാനന്തരം നടക്കുന്ന നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുതിയ കേരളത്തെക്കുറിച്ച് സമ്ബൂര്‍ണ മൗനമാണ് പുലര്‍ത്തുന്നത്.

ദേവസ്വം നിയമനങ്ങളില്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തെ വലിയ നേട്ടമാക്കി അവതിരിപ്പിക്കുന്ന സര്‍ക്കാര്‍ നവോത്ഥാന മ്യൂസിയം സ്ഥാപിക്കും എന്നു പറയുന്നത് പരിഹാസ്യമാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ദലിത്പിന്നാക്ക ജനവിഭാഗങ്ങളുടെ പങ്കാളിത്തവും ഭൂ ഉടമസ്ഥാവകാശവും അട്ടിമറിക്കുന്ന സര്‍ക്കാര്‍ നവോത്ഥാനത്തെ വെറും പ്രദര്‍ശന വസ്തുവായാണ് കാണുന്നത്.

പ്രളയാനന്തര കേരള പുനര്‍നിര്മാണമെന്നപേരില്‍ വന്‍ പദ്ധതികള്‍ ജനങ്ങളുടെ പണമെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള ഗുഢാലോചന നടക്കുന്നതിലാണ് പുനര്‍ നിര്‍മാണത്തെപ്പറ്റി മൗനം പാലിക്കുന്നതെന്നും ആദ്ദേഹം ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button