Latest NewsUAEKerala

പാലക്കാട് ഒരു പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്‍പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് -ആനത്തലവട്ടം ആനന്ദന്‍

അബുദാബി : പാലക്കാട്ടെ നിഷ രാജന്‍ എന്ന പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ശബരിമലയില്‍ അശുദ്ധം കല്‍പിച്ച് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍.
അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ 2018 2019 പ്രവര്‍ത്തനവര്‍ഷത്തെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുമതത്തിലെ ബ്രാഹ്മണ്യവും പൗരോഹിത്യവുമാണ് സ്ത്രീകളെ അടിമകളാക്കിയും ചപലകളാക്കിയും അബലകളാക്കിയും ഒരുത്പാദനോപകരണമാക്കിയും നിലനിര്‍ത്തിയത്. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ബ്രാഹ്മണ്യത്തിന്റെ അതിക്രൂരവും പൈശാചികവും നീചവുമായ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണു ഹിന്ദുമതത്തിലെ താഴ്ന്ന ജാതിക്കാര്‍ ഇസ്ലാം മതവും ക്രിസ്തുമതവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ ബ്രഹ്മചര്യം നഷ്ടപ്പെടാത്ത അയ്യപ്പന്റെ ബ്രഹ്മചര്യം 2018 നു ശേഷം സ്ത്രീകള്‍ കയറിയാല്‍ എങ്ങിനെയാണ് നഷ്ടപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ശബരിമലയെ ഉപകരണമാക്കുകയാണ് കോണ്‍ഗ്രസ്സും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ തടസ്സങ്ങളേയും മാറ്റി നിര്‍ത്തിക്കൊണ്ട് കേരളം മുന്നോട്ടേയ്ക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button