Latest NewsEducationEducation & Career

കിക്മയില്‍ എം.ബി.എ

എറണാകുളം : കേരള സര്‍ക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ.(ഫുള്‍ടൈം) 2019 – 21 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ജനുവരി 29ന് നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനിലുളള കോ-ഓപ്പറേറ്റീവ് കോളേജില്‍ രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്.കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, SC-ST വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ക്യാറ്റ്/കെ-മാറ്റ്/സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും, അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446835303, 8547618290, 9995302006 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button