KeralaLatest News

നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതി-പ്രധാനമന്ത്രി

തൃശ്ശൂര്‍ : നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതിയായി കാണുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശ്ശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

യു.ഡി.എഫിലെ കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പരസ്പരമുള്ള അവരുടെ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രം നമ്പി നാരായണനെ ഒരു കള്ളക്കേസില്‍ കുടുക്കി. ഈ നാടിന്റെ താല്‍പര്യങ്ങള്‍ മുഴുവന്‍ ഹനിച്ച് കൊണ്ട് ഒരു കഠിനാധ്വാനിയായിട്ടുള്ള ശാസ്ത്രജ്ഞനെ കരുവാക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ഈ രാജ്യം ആ ശാസ്ത്രജ്ഞന് പത്മ അവാര്‍ഡ് കൊടുത്തുകൊണ്ട് ഈ രാജ്യത്തിന്റെ ആദരവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടായി എന്നത് വലിയൊരു ബഹുമതിയായിട്ട് ഈ സര്‍ക്കാര്‍ കണക്കാക്കുകയാണ്’ പ്രധാനമന്ത്രി തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞു.

കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോടു വിലയില്ല. ഒരു വിദേശമണ്ണില്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അവര്‍ ചോദ്യം ചെയ്യുന്നതു കണ്ടു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button