KeralaLatest News

ആന പാപ്പാനെ കുത്തിക്കൊന്നു

തൃശ്ശൂര്‍: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ മാറ്റാംപുറത്താണ് സംഭവം. ആനയുടെ കുത്തേറ്റ് പാപ്പാന്‍ ബാബുരാജാണ് മരിച്ചത്. കൊണ്ടാഴി സ്വദേശിയാണ് ബാബുരാജ്. ചാള്‍സ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി കുട്ടിശങ്കരനാണ് ഇടഞ്ഞത്. അതേസമയം ആനയുടെ ആക്രമണത്തില്‍ മറ്റൊരു പാപ്പാന്‍ ജിനീഷിന് പരിക്കേറ്റിട്ടുണ്ട്. ജിനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബു രാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button