Latest NewsIndia

ചായവില്‍പ്പനക്കാരന് പത്മശ്രീ :പുരസ്‌കാരം അക്ഷരവെളിച്ചത്തിന് രാജ്യത്തിന്റെ അംഗീകാരം

കട്ടക് : ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിത്വങ്ങളില്‍ ഒരു ചായവില്‍പ്പനക്കാരനും. ഒഡീഷയിലെ കട്ടക്കില്‍ തിരക്കേറിയ ബക്‌സി ബസാര്‍ പ്രദേശത്ത് ചായക്കട നടത്തുന്ന ദേവരപള്ളി പ്രാകാശ് റാവു എന്ന വ്യക്തിയെയാണ് അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകളെ മാനിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

ദാരിദ്ര്യം മൂലം പത്താം ക്ലാസ് പോലും പാസാകുന്നതിന് മുന്‍പ് പഠനം നിര്‍ത്തേണ്ടി വന്നു ഇദ്ദേഹം തന്റെ പരിമിതമായ അറിവ് പങ്കുവെച്ച് പ്രദേശത്തെ അയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് അക്ഷരലോകത്തേക്ക് എത്തിച്ചത്. എട്ട് ഭാഷകള്‍ സിംപിളായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം തന്റെ അറിവുകള്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 2018ല്‍ കട്ടക്ക് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റാവുവിനെ കാണുകയും അദ്ദേഹത്തെക്കുറിച്ച് തന്റെ മന്‍ കീ ബാത്ത് പരിപാടിയില്‍ പറയുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി മോദി തന്റെ സംഭാവന തിരിച്ചറിഞ്ഞെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും റാവു കൂട്ടിച്ചേര്‍ക്കുന്നു.ജനുവരി 25ന് രാത്രി ആശുപത്രിയില്‍ നില്‍ക്കവെയാണ് രാജ്യം തന്നെ പത്മശ്രീ നല്‍കി ആദരിച്ച വിവരം ദില്ലിയില്‍ നിന്നുള്ള ഫോണ്‍കോളില്‍ നിന്നും പ്രാകാശ് റാവു അറിയുന്നത്. ഇത്രയും വലിയ അവാര്‍ഡിനൊന്നും താന്‍ അര്‍ഹനല്ലെന്നായിരുന്നു റാവുവിന്റെ ആദ്യ പ്രതികരണം. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ഏറ്റുവാങ്ങും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തന്റെ ഈ അവാര്‍ഡ് ഒരു പാഠമാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ വ്യക്തിത്വങ്ങളാകാനാണ് ചെറുപ്പക്കാരുടെ സ്വപ്നം. എന്നാല്‍ സ്വന്തം ഉത്തരവാദിത്വം ചെയ്യാന്‍ പരമാവധി യത്‌നിച്ചാല്‍ ഒരു ദിവസം ലോകം നമ്മളെ അംഗീകരിക്കും, റാവു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button