KeralaNews

കേരളത്തില്‍ സിമന്റ് വില 90 രൂപ കൂടിയേക്കും

 

പാലാ: കേരളത്തില്‍ സിമന്റ് വില ചാക്കൊന്നിന് 90 രൂപവീതം വര്‍ധിപ്പിച്ച് കൊള്ളലാഭം കൊയ്യാന്‍ കമ്പനികളുടെ സംയുക്തനീക്കം. കമ്പനികള്‍ കേരളത്തിലെ തങ്ങളുടെ ഡീലര്‍മാര്‍ക്ക് അയച്ച സന്ദേശത്തിലാണ് വില വര്‍ധന സംബന്ധിച്ച സൂചന ലഭിച്ചത്. കേരളത്തില്‍ മാത്രമാണ് പ്രത്യേക വര്‍ധനവ്. പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൊള്ളലാഭമുണ്ടാക്കുകയാണ് ലക്ഷ്യം.

വില വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതാടെ സിമന്റ് വില നിലവിലുള്ള 340—345 രൂപയില്‍ നിന്ന് 450 രൂപ വരെയായി ഉയരും. എല്ലാ കമ്പനിയുടെയും സിമന്റ് വിലയില്‍ വര്‍ധന ബാധകമാക്കാനാണ് നീക്കം. ആന്ധ്രാ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 300 രൂപവരെ മാത്രമാണ് സിമന്റ് വില.

ഇതിനു പുറമെ 28 ശതമാനം ജിഎസ്ടി കൂടി ചുമത്തുന്നതോടെ സിമന്റ് വില 570 ന് മേല്‍ നല്‍കണം. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിച്ചുള്ള നിര്‍മാണങ്ങള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സിമന്റ് ഉപയോഗത്തില്‍ ഉണ്ടാകുന്ന വര്‍ധന കൂടി മുന്നില്‍ കണ്ടാണ് അന്യായമായി വില വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button