CinemaNewsEntertainmentHollywood

നോളന്റെ പുതിയ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും

 

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം എത്തുന്നു. 2020 ജൂലൈ 17 ന് ചിത്രം റിലീസിങ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രോസാണ് റിലീസിങ് തിയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഐ മാക്സില്‍ ആയിരിക്കും ഈ ചിത്രവും റീലീസ് ചെയ്യുക. ചിത്രത്തിന്റെ പ്ലോട്ടും ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. 1998ല്‍ പുറത്തിറങ്ങിയ ഫോളോയിംഗാണ് നോളന്റെ ആദ്യ ചലച്ചിത്ര സംഭാവന. വാര്‍ണര്‍ ബ്രോസിനു വേണ്ടി ബാറ്റ്മാന്‍ സീരീസ് ചെയ്തതോടെ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ചു. നോളന്‍ സിനിമകള്‍ ചലച്ചിത്രപ്രേമികളുടെ പഠനബുക്കാണ്.

shortlink

Post Your Comments


Back to top button