Latest NewsGulfOman

ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു

മസ്‌ക്കറ്റ് : വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. കരിങ്ങന്നൂർ ആറ്റൂർക്കോണം സീലിയ മൻസിലിൽ കബീറിന്റെ മകൻ ഷെഹിൻഷാ (26) ആണു മസ്‌ക്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഷെഹിൻഷായ്ക്കൊപ്പം കാറിലുണ്ടായിരുന്ന 2 ഒമാൻ സ്വദേശികളും മരിച്ചു. ഒരു വർഷം മുൻപാണു ഷെഹിൻഷാ മസ്‌ക്കറ്റിലെത്തിയത്. ഇന്നു നാട്ടിലെത്തിക്കുന്ന മൃതദേഹം ആറ്റൂർക്കോണം ജുമാ മസ്ജിദിൽ വൈകിട്ട് 6ന് കബറടക്കും. മാതാവ് : സുലൈഖ സഹോദരി: ഷഹ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button