Education & Career

ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍ ആകാൻ അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യുദ്ധത്തില്‍മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാര്‍ 175, സ്ത്രീകള്‍ 14, ജവാന്മാരുടെ വിധവകള്‍ നോണ്‍ടെക് 01, ടെക് 01 എന്നിങ്ങനെയാണ് ആകെ 191 ഒഴിവുകള്‍. പ്രായം 20-27. 2019 ഒക്ടോബര്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജവാന്മാരുടെ വിധവകളുടെ ഉയര്‍ന്നപ്രായം 35. 2019 ഒക്ടോബര്‍ ഏഴിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

യോഗ്യത എന്‍ജിനിയറിങ് ബിരുദം. ഫെബ്രുവരി 21-നകം www.joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കുക. വിശദവിവരം website ല്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button