NewsInternational

ടെലികോം കമ്പനിയായ വാവെയെ തകര്‍ക്കാന്‍ ശ്രമമെന്ന് ചൈന

 

ബീജിങ്: ചൈനീസ് ടെലികോം കമ്പനിയായ വാവെയ്‌ക്കെതിരായ നടപടിയെ അപലപിച്ച് ചൈന. ചൈനയുടെ സാങ്കേതികവിദ്യ ലോകം മൊത്തം വ്യാപിക്കുന്നത് തടയാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചൈനീസ് അംബാസഡര്‍ പറഞ്ഞു. കള്ളക്കഥയുണ്ടാക്കി വാവെയെ നശിപ്പിക്കാനുള്ള നീക്കത്തെ ചൈന ശക്തമായി ചെറുക്കുമെന്നും അംബാസഡര്‍ സാങ് മിന്‍ങ് പറഞ്ഞു.

എന്നാല്‍, ചൈനയിലെ അംബാസഡറെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുറത്താക്കി. വാവെയ് മേധാവിയെ നാട് കടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മക്കമല്ലിയെ പുറത്താക്കിയത്. യുഎസിന്റെ അഭ്യര്‍ഥന പ്രകാരം ചൈനീസ് കമ്പനിയായ വാവെയ് മേധാവി മെങ് വാന്‍ഷുവിനെ കാനഡ അറസ്‌ററ് ചെയ്തിരുന്നു.

വാന്‍ഷുവിനെ നാടുകടത്തണമെന്ന യുഎസിന്റെ ആവശ്യം ഗുരുതരമായ തെറ്റാണെന്ന് മക്കല്ലം പൊതുപരിപാടിക്കിടെ പറഞ്ഞതിനാണ് പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button