CinemaNewsEntertainmentKollywood

ധനുഷ് സിമ്പുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

വിവാദങ്ങള്‍ അന്നും ഇന്നും സിമ്പുവിന്‍രെ പിന്നാലെ തന്നെയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നത് സിമ്പുവിന്റെ അടുത്ത സുഹൃത്തും താരവുമായ മഹത് ധനുഷിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ്. ചിമ്പുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ധനുഷാണെന്ന് താരം പറഞ്ഞു. അതേസമയം മഹതിന്റെ വാക്കുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . താരത്തിന്റെ വാക്കുകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരേലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹതിന്റെ മറുപടി. എന്നാല്‍ വെളിപ്പെടുത്തല്‍ വിവാദമാകുമെന്ന് തോന്നിയതോടെ മഹത് തന്റെ വെളിപ്പെടുത്തല്‍ മയപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പരിഹാസം താന്‍ ഉദ്യേശിച്ചത് ധനുഷ് തിരക്കുള്ള നടനാണെന്നും സാമൂഹിക മധ്യമങ്ങളില്‍ ധനുഷിന്റെ പേരില്‍ ചിലര്‍ സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് ഉദ്യേശിച്ചതെന്നും മഹത് പറഞ്ഞു. എന്നാല്‍ മഹതിന്റെ ഈ വെളിപ്പെടുത്തല്‍ സിമ്പുവിന്റെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സമൂഹിക മധ്യമങ്ങളിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും മഹതിന്റെ വാക്കുകള്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. കൂടാതെ സിമ്പുവിന്റെ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്. ഓരേ സമയത്ത് എത്തിയവര്‍ ധനുഷും സിമ്പുവും സിനിമയില്‍ ഓരേ സമയത്ത് എത്തിയവരാണ്.

ഇരു താരങ്ങളുടേയും നായക പ്രവേശനവും സിനിമയില്‍ കത്തി നിന്നതും ഒരുമിച്ചായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ സിനിമയില്‍ കത്തി കയറാന്‍ ധനുഷിന് കഴിഞ്ഞിരുന്നു. പിന്നീട് ഇരു താരങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയെന്നു തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് രണ്ട് പേരുടെയും ബന്ധം മെച്ചപ്പെട്ടു എന്നു തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന്റെ ഇടയിലാണ് ഇത്തരത്തിലുളള ആരോപണവുമായി മഹത് രംഗത്തെത്തുന്നത്. വട ചെന്നൈയില്‍ 2018 ല്‍ ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വടാ ചെന്നൈയില്‍ ആദ്യം നായിക വേഷത്തില്‍ പരിഗണിച്ചത് സിമ്പുവിനെയായിരുന്നു. ഇതിനായി വെട്രിമാരാന്‍ താരത്തെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു ഈ വേഷം ധനുഷിന്റെ കൈകളില്‍ എത്തിയത്. 2018 ല്‍ ധനുഷിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു വട ചെന്നൈ.

shortlink

Related Articles

Post Your Comments

Related Articles


Back to top button