KeralaLatest News

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിയവര്‍ക്ക് തേനീച്ച കുത്തേറ്റു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് തേനീച്ച കുത്തേറ്റു. ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയവരെയാണ് തേനീച്ച കുത്തിയത്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പതിനഞ്ചു മിനിറ്റോളം മത്സരം നിര്‍ത്തി വച്ചു.

ഇംഗ്ലണ്ട് ലയണ്‍സ്-ഇന്ത്യ എ നാലാ പോരാട്ടം നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേഡയത്തിന്റെ നാലാം നിലയിലിരുന്ന കാണികള്‍ക്കാണ് കുത്തേറ്റത്. കാണികളില്‍ ഒരാള്‍ ഗാലറിയിലുണ്ടായിരുന്ന തേനീച്ച കൂട് ഇളക്കാന്‍ ശ്രമിച്ചതോടെയാണ് കുത്തേറ്റതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button