Latest NewsMobile PhoneTechnology

ഫോണുകൾക്ക് വൻ വിലക്കുറവുമായി മീ സെയില്‍ ഡേയ്സ്

ഫോണുകളും മറ്റു ഉപകരണങ്ങളും വന്‍ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി
ഷവോമി. ജനുവരി 28 മുതല്‍ ജനുവരി 30 വരെ എംഐ ഡേയ്സ് സെയിലിലൂടെ ഓഫർ വിലയിൽ ഫോണുകളും മറ്റും സ്വന്തമാക്കാം. ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ യും, മികച്ച എക്സേഞ്ച് ഓഫറുകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രകാരം 21,999 രൂപ വിലയുള്ള പോക്കോ എഫ്1 6ജിബി പതിപ്പ് 8,999 രൂപയ്ക്കും 25,999 രൂപ വിലയുള്ള 8ജിബി ഹൈഎന്‍റ് പതിപ്പ് 20,000 രൂപയ്ക്കും സ്വന്തമാക്കാം.

റെഡ്മീ നോട്ട് 6 പ്രോ 3,000 രൂപ കുറവിൽ 4ജിബി പതിപ്പ് 12,999 രൂപയ്ക്കും, 6ജിബി പതിപ്പ് 14,999 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മീ 5 നോട്ട് പ്രോയ്ക്ക് 4,000 രൂപയുടെ കുറവ് വരുത്തി. ഓഫർ അനുസരിച്ച് 4ജിബി പതിപ്പിന് 10,999 രൂപയും 6ജിബി പതിപ്പിന് 12,999 രൂപയുമാണ് വില. റെഡ്മീ 6 സീരിസിലെ ഫോണുകള്‍ക്കും 3,000 രൂപവരെ ഡിസ്ക്കൗണ്ട് വാഗ്‌ദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button