NewsInternational

സിറിയയിലെ അവസാന ഗ്രാമവും ഐഎസില്‍ നിന്ന് മോചിപ്പിച്ചു

 

സിറിയ: അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ തീവ്രസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സിറിയിലെ അവസാന ഗ്രാമവും മോചിപ്പിച്ചു. അല്‍മറാഷിദാ എന്ന പ്രദേശത്തെയാണ് മോചിപ്പിച്ചത്.

ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകളുടെ ജനകീയ സംരക്ഷണ യൂണിറ്റുകളും (YPG), സ്ത്രീകള്‍ മാത്രമുള്ള സ്ത്രീ സംരക്ഷണ യൂണിറ്റുകളും (YPJ), വിവിധ അറബ്, അസീറിയന്‍, സിറിയക്, ട്രൈബ് സേനകളും ഉള്‍പ്പെട്ട സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (SDF) അന്താരാഷ്ട്ര പിന്തുണയോടെയാണ് ഇന്നലെ ഈ പ്രദേശം ഐഎസില്‍ നിന്ന് മോചിപ്പിച്ചത്.

ഇതോടെ സിറിയയിലും ഇറാഖിലും ഐ എസ് അധീനതയിലുണ്ടായിരുനന്ന എല്ലാ പ്രദേശങ്ങളും മോചിപ്പിക്കപ്പെട്ടതായി പറയുന്നു.നിലവില്‍ ഇസ്ലാമിക് സ്റ്റേറ്റിന് സിറിയയിലും ഇറാഖിലും ഒരു പ്രദേശത്തും അധികാരമില്ല.

Tags

Post Your Comments


Back to top button
Close
Close