CinemaNewsEntertainmentKollywood

കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിദ്യാബാലന്‍

 

നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാ ബാലന്‍ തമിഴിലേക്ക്. അജിത് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.അമിതാഭ് ബച്ചനും തപ്സി പാന്നുവും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പിങ്കിന്റെ തമിഴ് റീമേക്കാണ് ചിത്രം. വിദ്യക്കൊപ്പം ശ്രദ്ധ ശ്രീനാഥും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായാണ് വിദ്യയെത്തുന്നതെന്നും താരത്തിന്റേത് പ്രത്യേകത നിറഞ്ഞ റോളാണെന്നും ബോണി കൂപര്‍ പറഞ്ഞു. ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തല 59 എന്നാണ് ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര്.

യുവാന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മെയ് മാസം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button