KeralaLatest News

നേര്‍ച്ചയ്ക്കിടെ ആനകള്‍ ഇടഞ്ഞു : പത്ത് പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: മണത്തല നേര്‍ച്ചക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനകള്‍ ഇടഞ്ഞതോടെ നേര്‍ച്ചയ്‌ക്കെത്തിയ ജനം പരിഭ്രാന്തരായി പ്രാണരക്ഷാര്‍ത്ഥം ഓടി. ഓടുന്നതിനിടെ നിലത്തു വീണ പത്തോളം പേര്‍ക്ക് പരുക്കേറ്റു.

ഇടഞ്ഞ മൂന്ന് ആനകളേയും അര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടവില്‍ തളച്ചു. ആനകള്‍ പരസ്പരം കുത്തിയതാണ് ഇടയാന്‍ കാരണമായത്. നേര്‍ച്ചയ്ക്കായി നിരവധി പേരാണ് മണത്തലയിലെത്തിയത്. ഇതിനിടെയാണ് ആനകള്‍ വിരണ്ടോടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button